Monday, 23 December 2019

കൗമാ / സി. പി. ചാണ്ടി



പരമപിതാവേ സ്തുതി, സുതനെ സ്തുതി
പരിപാവനമാം റൂഹായെ സ്തുതി
പരിമിതികൂടാതാതി മുതൽക്കേ
പരമെന്നേക്കുമതങ്ങനെ - യാമ്മീൻ

ബഹുമഹിമാവോടംബര വിരിവും
മഹിയും നിറയും ബലവാൻ ദൈവം
ബഹു പരിശുദ്ധൻ ബഹു പരിശുദ്ധൻ
ബഹു പരിശുദ്ധൻ സ്തുതി ഉയരത്തിൽ

ഉന്നതനുടെ തിരുനാമത്താലെ
വന്നവനും വരുവാനുള്ളവനും
ധന്യതയുടെ വിളനിലമവിടുത്തേക്കു -
ന്നത സംസ്തുതി ഉളവാകട്ടെ

പരമാധീശാ പരിശുദ്ധൻ നീ
പുരുബലവാനെ പരിശുദ്ധൻ നീ
മരണവിഹീനാ പരിശുദ്ധൻ നീ
കുരിശെറ്റോനെ വരമരുളേണമേ

പരനെ കൃപയോട് വരമരുളേണമേ
പരനെ പരിചൊടു വരമരുളേണമേ
പരികർമ്മമതും പ്രാർത്ഥനയും കേട്ട് -
അരുളിടണമെ വരമുടയവനെ

ദേവപതേ സ്തുതി , സൃഷ്ടിപതേ സ്തുതി
നേർവഴി തെറ്റി പോയെന്നാലും
പൂജകജനതയിൽ അലിയും മ്ശിഹാ
രാജാധിപതേ സ്തുതി, ബാറെക്കുമോർ .

No comments:

Post a Comment