ഉയിര്‍പ്പു മുതല്‍ പെന്തിക്കോസ്തി വരെയുള്ള ദിവസങ്ങളിലെ വി. കുര്‍ബ്ബാനയിലും ആരാധനകളിലും ഉപയോഗിക്കാവുന്ന ഒരു ഗീതം. "അന്‍പുടയോനേ നിന്‍ വാതില്‍" / "സ്രാപ്പികളെക്കണ്ടേശായ"/ എന്നീ ഗീതങ്ങള്‍ക്കു പകരമായും, കൈമുത്ത് സമയത്തെ ഗീതമായും ഇത് സഭയിലെ ചില ദേവാലയങ്ങളില്‍ ഉപയോഗിച്ചു വരുന്നു. ഫാ. എം. സി. ചെറിയാന്‍ (കാലം ചെയ്ത സഖറിയാ മാര്‍ തെയോഫിലോസ് തിരുമേനി) പ്രസിദ്ധീകരിച്ച മംഗ്ലീഷ് കുര്‍ബ്ബാനക്രമത്തിലും യാക്കോബായ വിഭാഗം പ്രസിദ്ധീകരിച്ചു വരുന്ന കുര്‍ബ്ബാനക്രമത്തിലും ഈ ഗീതം ഉണ്ട്. യാക്കോബായ വിഭാഗക്കാര്‍ ഈ ഗീതത്തിലെ ചില വാക്കുകള്‍ക്കു പകരം വേറെ വാക്കുകള്‍ ചേര്‍ത്താണ് കുര്‍ബ്ബാനക്രമത്തില്‍ ചേര്‍ത്തിരിക്കുന്നത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വി. കുര്‍ബാനക്രമത്തിലും അടുത്ത കാലത്ത് ഈ ഗാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1. വിസ്മയസഹിതം കബറുപൊളിഞ്ഞു - നരകം വിലപിച്ചു
പ്രലപിത നാരികളവിടെയണ - ഞ്ഞാ - രാ - ഞ്ഞു
കര്‍ത്തന്‍ തന്നുടെ ദേഹത്തെ - നീക്കിയോ യൂദര്‍ കബറീന്നും?
വീരനാം തന്നുത്ഥാന - മതദ്ഭുതമാം
2. ദ്യുതിമയനാം മാലാഖ ക്ഷണം അറിയിച്ചു നാരികളെ
മശിഹാരാജന്‍ ഉത്ഥിതനായി - ഇവി - ടില്ല
പോകുവിന്‍ അറിയിച്ചിടുവിന്‍, ഗ്ലീലയ്ക്കായവന്‍ പോയെന്ന്
കാണുമവിടുത്ഥാനത്തിന്‍ അദ് - ഭുതങ്ങള്‍
3. വിമലത നിറയും, നാരികളീ - സദ്വാര്‍ത്ത കേട്ടപ്പോള്‍
ശ്ലീഹന്മാരുടെ സവിധമണഞ്ഞോ - തീ - യവര്‍
മശിഹാ മരണത്തെ വെന്നു, ബന്ധിതരെയും വിടുവിച്ചു
ക - ര്‍ത്തൃ ദര്‍ശനമതിനായി - പോ - യീ - ടുവിന്‍
4. ഗലീലി തന്നില്‍ മേളിച്ചു - ശ്ലീഹന്മാര്‍ പതിനൊന്നും,
ഉത്ഥിതമണവാളനെയവരും, കണ്ട - വിടെ
സൈത്തിന്‍ പര്‍വതമതിലേറി, വാഴ്ത്തി താനംബരമേറി
പാറക്കലീത്തായെ - യവര്‍ക്കായി താ - നേ - കി.
5. ഗുരുവരനുടെ തിരുമുറിവുകളില്‍ - സ്പര്‍ശന - ഭാഗ്യത്താല്‍
തോമ്മാശ്ലീഹാ വിശ്വാസം കൈ - ക്കൊണ്ടു
എന്‍ കര്‍ത്താവെന്‍ ദൈവം നീ - തലമൊടു താതന്‍ ഘോഷിച്ചു
കര്‍ത്തൃവേലയ്ക്കാമോദാല്‍ - പ്രേഷിതനായി
(തോട്ടയ്ക്കാട് മാര്‍ അപ്രേം ഇടവകാംഗമായ റവ. ഡീക്കന്‍ ജേക്കബ് മാത്യു തകിടിയേല്‍ (26-6-1943 - 19-11-2003) സുറിയാനിയില്‍ നിന്നു തര്‍ജമ ചെയ്തു മലയാളത്തില്‍ രചിച്ച ഗാനം.)
1 Vismaya sahitham kabarupoli nju-narakam vilapichu
Pralapitha naarikalavide yana njaa-raa-nju
Karthan thannude dehathe-neekiyo yudar
kabareennum?
Veeranam thannudhana-mathalbhuthamaam
2 Dyuthimayanaam maalaakha kshanam ariyichu naarikale
Mesihaa raajan udhithanaayi ivi - dilla
Pokuveen ariyichiduveen, Gleelakkaayavan poyennu
Kaanumavidudhaanathin albhu-thangal.
3 Vimalatha nirayum, naarikalee-sudvaartha kettappol,
Sleehanmaarude savidhamana-njo-thi-yaver
Mesihamaranathe Vennu, bandithareyum viduvichu
Ka-rthru darsana mathinaayi-po-yee-duveen
4 Galeeli thannil melichu-sleehanmaar pathinonnum,
Udhitha manavaal aneyevarum, kanda-vide
Saithin parvatha mathileri, vazhthi thaanambarameri
Paarakkaleethaaye-avarkkaay thaa-ne-ki
5. Guru varanude thiru murivukalil
Sparshana - bhagyathal
Thoma sleeha viswasam - kaiy - konduu
En karthaven daivam nee
Thalamodu thathan ghoshichu
Karthru velackaamodhal - preshithanay.
No comments:
Post a Comment