Tuesday, 6 May 2025

വിസ്മയസഹിതം കബറുപൊളിഞ്ഞു...

 ഉയിര്‍പ്പു മുതല്‍ പെന്തിക്കോസ്തി വരെയുള്ള ദിവസങ്ങളിലെ വി. കുര്‍ബ്ബാനയിലും ആരാധനകളിലും ഉപയോഗിക്കാവുന്ന ഒരു ഗീതം. "അന്‍പുടയോനേ നിന്‍ വാതില്‍" / "സ്രാപ്പികളെക്കണ്ടേശായ"/ എന്നീ ഗീതങ്ങള്‍ക്കു പകരമായും, കൈമുത്ത് സമയത്തെ ഗീതമായും ഇത് സഭയിലെ ചില ദേവാലയങ്ങളില്‍ ഉപയോഗിച്ചു വരുന്നു. ഫാ. എം. സി. ചെറിയാന്‍ (കാലം ചെയ്ത സഖറിയാ മാര്‍ തെയോഫിലോസ് തിരുമേനി) പ്രസിദ്ധീകരിച്ച മംഗ്ലീഷ് കുര്‍ബ്ബാനക്രമത്തിലും യാക്കോബായ വിഭാഗം പ്രസിദ്ധീകരിച്ചു വരുന്ന കുര്‍ബ്ബാനക്രമത്തിലും ഈ ഗീതം ഉണ്ട്. യാക്കോബായ വിഭാഗക്കാര്‍ ഈ ഗീതത്തിലെ ചില വാക്കുകള്‍ക്കു പകരം വേറെ വാക്കുകള്‍ ചേര്‍ത്താണ് കുര്‍ബ്ബാനക്രമത്തില്‍ ചേര്‍ത്തിരിക്കുന്നത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ  വി. കുര്‍ബാനക്രമത്തിലും അടുത്ത കാലത്ത് ഈ ഗാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.


1.  വിസ്മയസഹിതം കബറുപൊളിഞ്ഞു - നരകം വിലപിച്ചു

 പ്രലപിത നാരികളവിടെയണ - ഞ്ഞാ - രാ - ഞ്ഞു

 കര്‍ത്തന്‍ തന്നുടെ ദേഹത്തെ - നീക്കിയോ യൂദര്‍ കബറീന്നും?

 വീരനാം തന്നുത്ഥാന - മതദ്ഭുതമാം


2.  ദ്യുതിമയനാം മാലാഖ ക്ഷണം അറിയിച്ചു നാരികളെ

 മശിഹാരാജന്‍ ഉത്ഥിതനായി - ഇവി - ടില്ല

 പോകുവിന്‍ അറിയിച്ചിടുവിന്‍, ഗ്ലീലയ്ക്കായവന്‍ പോയെന്ന്

 കാണുമവിടുത്ഥാനത്തിന്‍ അദ് - ഭുതങ്ങള്‍


3.  വിമലത നിറയും, നാരികളീ - സദ്വാര്‍ത്ത കേട്ടപ്പോള്‍

 ശ്ലീഹന്മാരുടെ സവിധമണഞ്ഞോ - തീ - യവര്‍

 മശിഹാ മരണത്തെ വെന്നു, ബന്ധിതരെയും വിടുവിച്ചു

 ക - ര്‍ത്തൃ ദര്‍ശനമതിനായി - പോ - യീ - ടുവിന്‍


4.  ഗലീലി തന്നില്‍ മേളിച്ചു - ശ്ലീഹന്മാര്‍ പതിനൊന്നും,

 ഉത്ഥിതമണവാളനെയവരും, കണ്ട - വിടെ

 സൈത്തിന്‍ പര്‍വതമതിലേറി, വാഴ്ത്തി താനംബരമേറി

 പാറക്കലീത്തായെ - യവര്‍ക്കായി താ - നേ - കി.


5.  ഗുരുവരനുടെ തിരുമുറിവുകളില്‍ - സ്പര്‍ശന - ഭാഗ്യത്താല്‍

 തോമ്മാശ്ലീഹാ വിശ്വാസം കൈ - ക്കൊണ്ടു

 എന്‍ കര്‍ത്താവെന്‍ ദൈവം നീ - തലമൊടു താതന്‍ ഘോഷിച്ചു

 കര്‍ത്തൃവേലയ്ക്കാമോദാല്‍ - പ്രേഷിതനായി


(തോട്ടയ്ക്കാട് മാര്‍ അപ്രേം ഇടവകാംഗമായ റവ. ഡീക്കന്‍ ജേക്കബ് മാത്യു തകിടിയേല്‍ (26-6-1943 - 19-11-2003) സുറിയാനിയില്‍ നിന്നു തര്‍ജമ ചെയ്തു മലയാളത്തില്‍ രചിച്ച ഗാനം.)


1 Vismaya sahitham kabarupoli nju-narakam vilapichu

 Pralapitha naarikalavide yana njaa-raa-nju

 Karthan thannude dehathe-neekiyo yudar

 kabareennum?

 Veeranam thannudhana-mathalbhuthamaam


2  Dyuthimayanaam maalaakha kshanam ariyichu        naarikale

 Mesihaa raajan udhithanaayi ivi - dilla

 Pokuveen ariyichiduveen, Gleelakkaayavan poyennu

 Kaanumavidudhaanathin albhu-thangal.


3 Vimalatha nirayum, naarikalee-sudvaartha kettappol,

 Sleehanmaarude savidhamana-njo-thi-yaver

 Mesihamaranathe Vennu, bandithareyum viduvichu

 Ka-rthru darsana mathinaayi-po-yee-duveen


4 Galeeli thannil melichu-sleehanmaar pathinonnum,

 Udhitha manavaal aneyevarum, kanda-vide

 Saithin parvatha mathileri, vazhthi thaanambarameri

 Paarakkaleethaaye-avarkkaay thaa-ne-ki


5. Guru varanude thiru murivukalil

 Sparshana - bhagyathal

 Thoma sleeha viswasam -  kaiy - konduu

 En karthaven daivam  nee

 Thalamodu thathan ghoshichu

 Karthru velackaamodhal - preshithanay.