Saturday, 1 October 2016
Sunday, 3 July 2016
Saturday, 2 July 2016
Friday, 24 June 2016
വി. കുര്‍ബ്ബാന ഗീതങ്ങള്‍ മലയാളത്തില്‍ ആദ്യം പരിഭാഷപ്പെടുത്തിയത് പ. പരുമല തിരുമേനി
വി. കുര്‍ബ്ബാന ഗീതങ്ങള്‍ മലയാളത്തില്‍ ആദ്യം പരിഭാഷപ്പെടുത്തിയത് പ. പരുമല തിരുമേനി. കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള അത് പരിഷ്ക്കരിച്ചു. 1902-ല്‍ പ്രസിദ്ധീകരിച്ച ക്യംതാ നമസ്ക്കാരക്രമം-വി. കുര്‍ബ്ബാനക്രമം എന്ന ഗ്രന്ഥത്തിന്‍റെ ആമുഖമാണ് മേല്‍ കൊടുത്തിരിക്കുന്നത്. 1954-ല്‍ ദി നാഷണല്‍ സിറ്റി പ്രസ്സ്, കോട്ടയം പ്രസിദ്ധീകരിച്ച പതിപ്പിലെയാണിത്. പിന്നീട് ക്യംതാ നമസ്ക്കാരക്രമം-വി. കുര്‍ബ്ബാനക്രമം എന്ന ഗ്രന്ഥത്തില്‍; സ്ലീബാ നമസ്ക്കാരക്രമം ചേര്‍ത്ത് വട്ടക്കുന്നേല്‍ മാത്യൂസ് മാര്‍ അത്താനാസ്യോസ് പ്രസിദ്ധീകരിച്ചു വന്ന കൃതിയാണ് ഇപ്പോള്‍ എം.ഒ.സി. പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു വരുന്നത്. മാത്യൂസ് മാര്‍ അത്താനാസ്യോസ് പ്രസിദ്ധീകരിച്ചു തുടങ്ങിയതു മുതല്‍ ആദ്യ പരിഭാഷകരുടെ പേരുകളും വിജ്ഞാപനവും ഒഴിവാക്കിയതു മൂലം പ. പരുമല തിരുമേനി, പ. വട്ടശ്ശേരില്‍ തിരുമേനി, കോനാട്ട് മാത്തന്‍ മല്പാന്‍ എന്നിവരുടെ സംഭാവനകള്‍ തമസ്ക്കരിക്കപ്പെട്ടു.
പ. വട്ടശ്ശേരില്‍ തിരുമേനി, കോനാട്ട് മാത്തന്‍ മല്പാന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ ആമുഖം കാണുക.
Monday, 13 June 2016
Subscribe to:
Posts (Atom)